സമയം 6.0 എ എം സെല്‍ ഫൊണില്‍ ഉണരുണരൂ......എന്ന ഗാനാലാപം...(ശല്യമായി???)
കണ്ണുകള്‍ തുറന്നു പിടിച്ചു കൊണ്ടു പതിയെ എഴുന്നേറ്റു നോക്കി അണ്ണാച്ചി കക്കുസ് ബുക്കു ചെയ്തിരിക്കുന്നു,ആള്‍ കിടക്കയില്‍ ഇല്ല.
എന്നാല്‍ പല്ലു തേച്ചു കളയാം. നിറഞ്ഞ ബ്ളാഡറിന്റെ സുഖമുള്ള വേദനയുമായി ഞാന്‍ പല്ലുമായി മല്ലിട്ടു...... തണുത്ത വെള്ളം എന്റെ അതിസുന്ദരമായ മുഖത്തേക്കു വീണതു കൊണ്ടാകാം ബ്രയിന്‍ പ്രവര്‍ത്തനസജ്ജമായി.......
ഇന്നല്ലെ വിഷു.......ഹൊ...മറവി.......എന്താണാവൊ കണി കണ്ടത്...
അണ്ണാച്ചി കുറെ സമയം എടുക്കുമായിരിക്കും....ഇറങ്ങിയാല്‍ ഉടന്‍ കയറണം അല്ലെങ്കില്‍ അടുത്ത മുറിയിലെ ശ്രീലങ്കക്കാരന്‍ കയറും....അണ്ണാച്ചി 5 മിനിട്ടു കൂടി എടുക്കും..ഒരു വര്‍ഷത്തെ സഹവാസം കൊണ്ടുള്ള അറിവ്..
വാമഭാഗത്തെ വിളിച്ചൊന്നു വിഷ് ചെയ്യാം...വിഷുവായിട്ട് അവള്‍ സന്തോഷമായി ഇരിക്കട്ട്.. ഏതു നമ്പരില്‍ വിളിക്കണം????????ലാന്‍ഡ് ലൈന്‍ വേണ്ട, അവളുടെ അമ്മ കേറി എടുക്കും...
റിലയന്‍സ് വേണൊ.....എയര്‍റ്റെല്‍ വേണൊ...... ഗെള്‍ഫുകാരന്റെ ഭാര്യയുടെ ഒരു പത്രാസെ... കോളിങ്ങ്........ഭാര്യ റിലയന്‍സ്.....ഭാര്യയുടെ കിളിമൊഴിക്കു പകരം റിലയന്‍സ് പെണ്‍കൊച്ചു വളരെ മര്യദയുടെ ഭാഷയില്‍ എന്നൊടു പറഞ്ഞു.........
"this number is temporarily out of service""
അത്രയ്ക്കയൊ.....വിളിയടാ എയര്‍റ്റെല്‍... കോളിങ്ങ്........ഭാര്യ എയര്‍റ്റെല്‍.....
പ്രിയതമയുടെ ശബ്ദത്തിനായി കാതോര്‍ത്തു......1,2,3,4,5,.....
റിലയന്‍സ് പെണ്‍കൊച്ചിനെക്കാള്‍ മനോഹരമയ ശബ്ദത്തില്‍ എയര്‍റ്റെല്‍ പെണ്‍കൊച്ചു മൊഴിഞ്ഞു....
"the airtell number your are trying to call is currently not available,please try later"""
അണ്ണാച്ചി ഫ്ളഷ് ചെയ്യുന്ന ശബ്ദം....നിന്നെ ഞന്‍ കാണിച്ചു തരമെടി ഭാര്യെ എന്നു മനസില്‍ പ്രാകിക്കൊണ്ട് അണ്ണാച്ചിയെ ക്രോസ്സ് ചെയ്തു ഞാന്‍ കക്കുസില്‍ കയറി....അപ്പോള്‍ ശ്രീലങ്കക്കാരനെ തോല്‍പ്പിച്ചതിലുള്ള ചാരുതാര്‍ത്യവും മൊബയില്‍ റീചാര്‍ജു ചെയ്യാത്ത ഭാര്യയോടുള്ള ദേഷ്യവും എന്നെ അതിശക്തമായ രീതിയില്‍ തിരുവയര്‍ ഒഴിയുവാനുള്ള പ്രേരണ നല്‍കി.....
കക്കുസ് പ്രയോഗം കഴിഞ്ഞു ഇറങ്ങിയപ്പോളത്തേക്കു അണ്ണാച്ചി കുളി കഴിഞ്ഞിരിക്കുന്നു......ശ്രീലങ്കക്കാരന്‍ രാവിലെ കുളിക്കാത്തതു ഭാഗ്യം...പണ്ടു മണത്തു മണത്തു മതി വരാഞ്ഞ ഡോവ് സോപ്പിട്ടു കുളിക്കുമ്പോള്‍ വലിയ മണം ഒന്നും തോന്നിയില്ല....(സോഭാവികം)
കുളി കഴിഞ്ഞു മുറിയില്‍ എത്തിയപ്പോഴെക്കും അണ്ണാച്ചി റെഡിയായി ഇറങ്ങിക്കഴിഞ്ഞു... ഒ.....കെ.... സുരേഷ്... അണ്ണാച്ചി ബൈ ബൈ ചൊല്ലി... ശെരിയണ്ണൈ.....( ഞാനും പകുതി തമിഴനായൊ....സഹവാസ ഗുണം) സണ്‍ മൂസിക്കില്‍ ഭാഗ്യലെക്ഷ്മി എന്ന തമിഴു സുന്ദരി അരങ്ങു തകര്‍ക്കുന്നു.
ഭിത്തിയില്‍ ആണി അടിച്ചു തൂക്കിയിട്ടിരിക്കുന്ന എന്റെ കാല്‍സരാവുകളെയും ഉടുപ്പുകളെയും ഞാന്‍ കുറച്ചു ഭയപ്പാടോടെ നോക്കിക്കണ്ടു.. ഞാന്‍ റെഡി എന്നു എല്ലാവരും എന്നോടു പറയുന്നു എന്നു എനിക്കു തോന്നി.....ഉടുപ്പുകളുടെ കോളര്‍ വളരെ ശ്രദ്ധാപൂര്‍വം ഞാന്‍ നിരീക്ഷിച്ചു... അവസാനം ഞാന്‍ ഒരെണ്ണം തപ്പിയെടുത്തു എന്നു പറഞ്ഞു നിര്‍ത്തുകയാവും അതിന്റെ ശെരി.........ജീന്‍സുകള്‍ എന്നെ പോലെ ഉള്ളവര്‍ക്കു വേണ്ടി ഉണ്ടാക്കി എന്നു പറഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ പലരും എന്നൊടു ദേഷ്യപെടും എന്നതു കൊണ്ടു ഞാന്‍ അങ്ങനെ ഇവിടെ പറയുന്നില്ല.(സത്യം പറഞ്ഞാല്‍ എന്റെ ജീന്‍സുകളെ ഞാന്‍ വളരെ ചുരുക്കമായെ വെള്ളം കാണിക്കാറുള്ളു.).
ഉടുപ്പും ജീന്‍സും ബെല്‍ട്ടും കറുത്ത ഷുസും ഇട്ട് കഴിഞ്ഞപ്പോള്‍ എനിക്കു എന്നോടു തന്നെ അസൂയ തോന്നി....(ഭാര്യ കേള്‍കണ്ട അവള്‍ക്ക് അബദ്ധം പറ്റിയതാണെന്നു അവളെക്കാള്‍ കൂടുതല്‍ എനിക്കറിയാം)...... എന്തോ ഒന്നു മറന്നിരിക്കുന്നു.....എന്താണത്....... ഹൊ........വില്‍സനോടു ക്രെഡിറ്റില്‍ വാങ്ങിയ പെര്‍ഫുമുകള്‍.....അലമാരി തുറന്നു മൂന്നു കുപ്പിയില്‍ നിന്നും ഉടുപ്പിലേക്കു താറുമാറടിച്ചു....ഹ..ഹ...എന്നാ മണം..... ദുബൈ ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ നിന്നും 50 ദിര്‍ഹത്തിനു വാങ്ങിയ കൂളിങ്ങ് ഗ്ലാസും വെച്ചു കൊണ്ട് ഞാന്‍ മുറി പൂട്ടി... സമയം പോയ പോക്കെ........ ഞാന്‍ പരമാവധി സ്പീഡില്‍ നടന്നു.....
ഞങ്ങള്‍ക്ക് എന്നും അത്താണിയായ എന്റെ പ്രിയപെട്ട ഹോട്ടലിലേക്ക്....അവിടെ നിന്നും എന്നെപ്പോലെ ഒരുപാടു പേരെ കുത്തിനിറച്ചു കൊണ്ടു കുപ്പികമ്പനി ലക്ഷ്യമാക്കി പോകുന്ന ശശിയെട്ടന്‍ നയിക്കുന്ന ബെസ്സിലേക്ക്.... അപ്പോള്‍ ഞാന്‍ കമ്പനിയിലെ എന്റെ തലൈവര്‍ ആയ എഴുപതുകാരന്‍ സായിപ്പിനോടു ഇന്നെങ്ങനെ ഇംഗ്ലീഷില്‍ സംസാരിക്കും എന്ന വേവലാതിയില്‍ ആയിരുന്നു......
Subscribe to:
Post Comments (Atom)
6 comments:
നായരേ അവസാനം നീയും എഴുതിത്തുടങ്ങി അല്ലേ? ഇനി നമ്മുക്ക് അജിത്തിനെകൂടി ഇവിടെ കൊണ്ടുവരണം.
എഴുത്ത് നന്നായിട്ടുണ്ട്.വല്ലഭന്‍ ബംഗ്ലാവിന്റെ മറ്റൊരു പതിപ്പ് തന്നെ അവിടേയും എന്ന് മനസ്സിലാക്കുന്നു.
ഓസിനടിയ്ക്കുന്ന പരിപാടി അവിടെയും നിര്‍ത്തിയിട്ടില്ല അല്ലേ?പാവം വിത്സന്‍. പാവം പാണ്ടി.അവരെങ്ങനെ സഹിക്കുന്നു നിന്നെ.
എഴുത്ത് തുടരണം.നല്ല ഒഴുക്കുണ്ട്.ആള്‍ ദ ബെസ്റ്റ്സ്.
നായരേ...
ബൂലോക സ്വാഗതം ഒരെണ്ണം ഇരിക്കട്ടെ.
വിഷുദിനാശംസകളും.
-സുല്‍
നായരേ..കൊള്ളാം.
സ്വാഗതം.:)
വിഷുദിനത്തില്‍ അരങ്ങേറ്റമാണോ! നന്നായി!
നല്ല എഴുത്ത്... അടുത്തതിനായി കാക്കുന്നു!
ബ്ലോഗ് എന്ന ഇങ്ങനെയൊരു സാഹസത്തിനു എനിക്കു പ്രേരണ തന്ന സതീഷ് മാക്കോത്തിനും
എന്നെ ഹ്രിദയം നിറഞ്ഞ് സ്വീകരിച്ച സുല്‍,വേണു,സതീഷ് എന്നിവര്‍ക്കും എന്റെ ഹ്രിദയം നിറഞ്ഞ നന്ദി.......എല്ലാവര്‍ക്കും എന്റെ വിഷുദിനാശംസകള്‍...
നല്ല എഴുത്താണല്ലോ കെ എസ്സേ... ബാക്കി ഭാഗങ്ങള്‍ എവിടെ... തുടരൂ
ഓടോ. മിനറല്‍ വാട്ടറിന്റെ ഒരു രണ്ടുലിറ്റര്‍ കുപ്പി മുറിയില്‍ സൂക്ഷിച്ചോളൂ.. അണ്ണാച്ചി കൂടെയുള്ളപ്പോള്‍ അത് ആവശ്യം വന്നേക്കും... ഞാന്‍ വണ്ടിവിട്ടേ...
Post a Comment